Tuesday, September 27

വി ...ല..ക്ക്..


മലയാള സിനിമയിലെ ശ്രീ കൃഷ്ണന്റെ കൂടെ അരങ്ങേറ്റം, ഇക്കിളി പടങ്ങളുടെ രാജാവായിരുന്ന ശശിയേട്ടന്റെ കൂടെ രണ്ടാം സിനിമ, പിന്നെ തമിള്‍, തെലുഗ്, കന്നഡ മുതലായ എല്ലാ ഭാഷകളിലും അഭിനയം.അതില്‍ തന്നെ ആന്ധ്ര സര്‍കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും .. ഇത്രയും എക്സ്പീരിയന്‍സ് ഉള്ള ഒരു കൊച്ചിന് സീനിയര്‍ നിര്‍മാതാക്കള്‍ കാണാന്‍ വന്നാല്‍ എങ്ങനെയാണ് സ്വീകരിക്കേണ്ടേ എന്നറിയില്ല? ഹും..കാണിച്ചു കൊടുക്കാം ഞങ്ങള്‍ 

 എന്തെല്ലാം പ്രതീക്ഷയോടെയായിരുന്നു ഞങ്ങള്‍ ആ കൊച്ചിനെ കാണാന്‍ പോയതെന്നറിയോ ? മലയാള സിനിമയില്‍ ഉദിച്ചുയര്‍ന്നു ആകാശത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന നക്ഷത്രമായല്ല, ഞങ്ങളുടെ സ്വന്തം കൊച്ചായ കണ്ടേ. എന്നിട്ടിപ്പോ വണ്ടീം പിടിച്ചു ചെന്നപ്പോള്‍ കണ്ട മൈന്ടില്ല...വിലക്കുകയല്ലാതെ വേറെ എന്താ വഴി? മലയാളത്തില്‍ മാത്രമല്ല ഹോളിവുഡ്ഡില്‍ നിന്ന് വരെ വിലക്കി കളയും ഞങ്ങള്‍ . ഇവളാരാ   ഇത്ര വലിയ സംഭവമാണോ? ഒരു നിര്‍മാതാവിന് കാണണം എന്ന് തോന്നിയാല്‍  ഏതൊരു നടിയും ഏതു കോത്താഴത്തും ഏതു സമയത്തും എത്തണം എന്ന നിയമം പോലും മനസ്സിലാക്കാതെയാണോ  ഇവളൊക്കെ അഫിനയിക്കാന്‍ വന്നിരിക്കുന്നെ? അല്ലെങ്കില്‍ തന്നെ ഇവളുടെ അഫിനയം ഒരു അഫിനയം ആണോ? അതൊക്കെ നമ്മുടെ ഷക്കീല,രേഷ്മ ....എത്ര നല്ല കുട്ടികള്‍ !!! കാണേണ്ട എന്ന് പറഞ്ഞാലും ഇടക്കൊക്കെ ഇങ്ങോട്ട് വന്നു കാണും ..കഥയുണ്ടോ തിരക്കഥയുണ്ടോ സാറേ എന്നൊക്കെ ചോദിച്ചു..സ്വന്തം പെരിലല്ലെന്കിലും ഡ്രൈവറുടെയും തോട്ടക്കാരന്റെയും വരെ പേരില്‍ അവരെ വച്ചു എത്രയോ സിനിമകള്‍ നമ്മള്‍  എടുത്തു ...ആ ഒരു നന്ദിയും സ്നേഹവും ഇപ്പോളും ഉണ്ട്.അവരെ കണ്ടു പഠിക്കട്ടെ ഇന്നത്തെ ഈ പരട്ട പിള്ളേര്‍. ഞങ്ങളുടെ അടുത്താ ജാഡ ..വിലക്കി കളയും ..ഇനി ഒരു നാടകത്തില്‍ പോലും അഫിനയിക്കാന്‍ വിടില്ല ..ആഹ ..ഇവളുടെ മുന്‍പ് വേറൊരുത്തി ഇത് പോലെ തലക്കനം കാണിച്ചതാ.. ഒരു ഒണക്ക പെണ്ണ് ..മേലാല്‍ ഇവളെ ഒരു മലയാള സിനിമയില്‍ പോലും കണ്ടു പോയേക്കരുത്‌ എന്ന് തീരുമാനിച്ചു ..പക്ഷേങ്കില് അവള് നമ്മളെ ഊമ്പിച്ചു കളഞ്ഞു ..മലയാളം വേണ്ട പോയി പണി നോക്കട്ടെ എന്നും പറഞ്ഞു തമിഴ് ,തെലുഗു ഒക്കെ പോയി പിടിച്ചു....കൊടുത്തില്ലേ തിരിച്ചും പണി ..ഞങ്ങള്‍ നിര്‍മാതാക്കള്‍ ഏതു ഫാഷയില്‍ ആയാലും ഒരേ ഗുണമാന്നെ...സൌത്ത് ഇന്ത്യ മൊത്തം വിലക്കി ..പിന്നെ എത്ര റൌണ്ട് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ശേഷം ആണെന്നോ ശരി ജീവിച്ചു പോ എന്നും പറഞ്ഞു വിലക്ക് ഊരി വിട്ടത് ,,അത് കൊണ്ടെന്താ ഇപ്പൊ ലോകം അറിയപ്പെടുന്ന നടി ആയില്ലേ ... 

 എന്നാലും .... ഞങ്ങള്‍ ഇത്രയും മുതിര്‍ന്ന നിര്‍മാതാക്കള്‍ക്ക് മുന്‍പിലേക്ക് അവള്‍ ആ കുരങ്ങു പോലത്തെ മാനെജെരിനെ അല്ലെ വിട്ടെ..അമ്പലപ്പുഴ പാല്‍പ്പായസം മോഹിച്ചു ചെന്നിട്ടു കാടി വെള്ളം കലക്കി തന്ന പോലെയായി. അഹങ്കാരം അഹങ്കാരം...ഇവള്‍ ഒക്കെ എങ്ങനെ നന്നാവാനാ ? പണ്ട് തൊട്ടേ ഈ മാനേജര്‍മാരെ ഞങ്ങള്‍ക്ക് കണ്ണിനു നേരെ കണ്ടു കൂടാ..ഒരു നടിയും മാനേജര്‍നെ കൊണ്ട് വരരുത് എന്ന് പ്രത്യേക നിയമം ഞങ്ങള്‍ പാസ്സാക്കിയിട്ടുള്ളതാ...കമ്മിഷന്‍ കമ്മിഷന്‍ എന്ന ഒരു ചിന്തയെ അവന്മാര്‍ക്ക്  ഉള്ളെന്നെ .. കൂടെ ആരെങ്കിലും വേണമെങ്കില്‍ ആയമാരെയോ അല്ലെങ്കില്‍ കൂടി പോയാല്‍ അമ്മയെയോ കൊണ്ട് വന്നോട്ടെ.പക്ഷെ പുരുഷന്മാര്‍ ആരും വേണ്ട..ഒരു പെങ്കൊച്ചിന്റെ കൂടെ എപ്പോളും ആണൊരുത്ത്ന്‍ നടക്കുന്ന കണ്ടാല്‍ ആളുകള്‍ എന്ത് പറയും? ആകെ അസൌകര്യമാവും .. ഷൂടിങ്ങിനെ.. ഷൂടിങ്ങിനു ... വെറുതെ തെറ്റിദ്ധരിക്കല്ലേ ....

അതോ കൊണ്ട് സമത്വ സുന്ദരമായ ഒരു നല്ല നാളേക്ക് വേണ്ടി ..മലയാള സിനിമയുടെ ഭാവിക്ക് വേണ്ടി....ഇനി വരുന്ന എല്ലാ നടികള്‍ക്കും ഒരു പാഠമാവാന്‍ വേണ്ടി മലയാള സിനിമയില്‍ നിന്നും നിന്നെ വിലക്കിയിരിക്കുന്നു.. സൌത്ത് ഇന്ത്യ മൊത്തം വിലക്കാന്‍ ആളെ വിട്ടിട്ടുണ്ട് കേട്ടോ..അതിനു മുന്‍പേ പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കിയാല്‍ നിനക്ക് കൊള്ളാം ... വായില്‍ നിന്നും ഒഴുകിയ വെള്ളം തുടച്ചു കളഞ്ഞു കൊണ്ട് ചര്‍ച്ചക്ക് തയ്യാറായി ഞങ്ങള്‍ ഇവിടെ ഇരുപ്പുണ്ട്‌ ...ഇപ്പൊ വന്നാല്‍ ഞങ്ങള്‍ മാത്രമേ കാണു ..അല്ലെങ്കില്‍ കണ്ട പാണ്ടിയും തെലുങ്കനും ഒക്കെയായിട്ട്‌ ചര്‍ച്ചിക്കേണ്ടി  വരും.... പറഞ്ഞേക്കാം 

2 comments:

  1. അത് കുറച്ചു കൊളോക്കിയല്‍ ആകി നോക്കിയതാ കൂട്ടുകാര, ഏറ്റില്ല ;)

    ReplyDelete