നമസ്കാരം ....ഇപ്പോള്‍ നമ്മുടെ കൂടെ സ്റ്റുഡിയോയില്‍ ഉള്ളത് ബഹുമാന്യന്‍ ആയ ശ്രീ. ആരോഗ്യമന്ത്രിജി...
സര്‍ സാര്‍..ഇയാള്‍ എവിടെ പോയി? ഇങ്ങോട്ട് വന്നിരിക്കണം സര്‍...അതെ, ബഹുമാന്യന്‍ ആയ ശ്രീ...
നിറുത്ത്... നിറുത്ത്...ആരാധ്യന്‍ എന്ന് കൂടി വേണം..ഇത് ലൈവ് അല്ലാലോ അല്ലെ?
അതെ..ആരാധ്യന്‍ കൂടി ആയ ശ്രീ.....
നമസ്കാരം ( ഒരു കോള്‍ഗേറ്റ് ചിരി...)
അത്ര ചിരി വേണ്ട സര്‍.. നമ്മള്‍ ഇവിടെ ഇരിക്കുന്നത് താങ്കളുടെ മേലുള്ള തെറ്റിദ്ധാരണ മാറ്റാന്‍ ആണു. സൊ, ഇത്തിരി സങ്കട ഭാവത്തില്‍ മതി
പറ്റില്ല ..മരിച്ച വീട്ടില്‍ പോലും എനിക്ക് ചിരിച്ചു കാണിക്കണം ... എന്‍റെ പേര് തന്നെ പ്രകാശം പരത്തുന്നവന്‍ എന്നല്ലേ
ഓക്കേ ..അപ്പോള്‍ ഈ വിവാദത്തെ കുറിച്ച് സാറിന് എന്താണ് പറയാന്‍ ഉള്ളത്?
നോ നോ വിവാദം അല്ല, അപവാദം, എന്‍റെ ഭാവി നശിപ്പിക്കാന്‍ ഉള്ള കരുതിക്കൂട്ടിയുള്ള അപവാദം
പക്ഷെ സര്‍ , അപവാദം എന്ന് പറയുമ്പോള്‍, സര്‍ ശരിക്കും അത് പറഞ്ഞതല്ലേ?
അതെ, പക്ഷെ നിങ്ങള്‍ സാഹചര്യം മനസ്സിലാക്കണം .. ഞാന്‍ കയറിയിട്ട് വെറും മൂന്നു മാസമേ ആയുള്ളൂ
അല്ല സര്‍ മൂന്നു മാസം എപ്പോഴേ കഴിഞ്ഞു
താന്‍ ഞങ്ങളുടെ പാര്‍ട്ടി ചാനലിന്റെ അവതാരകന്‍ ആണ് .ഞാന്‍ പറയുന്ന കേട്ടാല്‍ മതി ..ഈ മൂന്നു മാസത്തിനിടക്ക് എനിക്ക് എന്ത് ചെയ്യാനാവും?
റിപ്പോര്‍ട്ടര്‍ ആത്മഗതം : ഇല്ലേ ഇയാള് അഞ്ചു വര്‍ഷം കൊണ്ടും ചെയ്യും.. ഇമ്മിണി തേങ്ങാക്കൊല
താന്‍ എന്തെങ്കിലും പറഞ്ഞോ?
നോ നോ ഇല്ല സര്‍ ..താങ്കള്‍ പറയു
അതെ അപ്പോള്‍ വെറും മൂന്നു മാസം.. ഇതിനിടക്ക് കേരളത്തിലെ എലികള്‍ ഇങ്ങനെ പണി തരുമെന്ന് ആര് വിചാരിച്ചു?നന്ദിയില്ലാത്ത വര്‍ഗം
നന്ദി? എലികള്‍ക്കോ?
പിന്നെ അല്ലാതെ? കഴിഞ്ഞ മന്ത്രി സഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്നപ്പോള്‍ എത്ര മാത്രം അരി തീറ്റിച്ചതാ .. എന്നിട്ടും ( ഗദ്ഗധതോടെ ) എന്നോട് തന്നെ ഇത് ചെയ്തു കളഞ്ഞല്ലോ. വല്ല കമ്മുനിസ്റ്റും ആയിരുന്നെങ്കില്‍ അമേരിക്കയുടെ കുത്സിത ചെയ്തികള്‍ ആണെന്നോ മറ്റോ പറയാമായിരുന്നു..ഇതിപ്പോ അമേരിക്കക്കെതിരെ വല്ലതും പറഞ്ഞാല്‍ ഹൈ കമാന്‍ഡ്, തള്ള, പുള്ള, പണി പോവും മോനെ, കഴിഞ്ഞ തവണത്തെ 25 ലക്ഷത്തിന്റെ കേസ് തീരുന്ന വരെ എങ്കിലും ക മ ന്നു മിണ്ടാന്‍ പറ്റില്ല
അല്ല സര്‍ അമേരിക്കയുടെ? അവര്‍ എലിപ്പനി വിത്തുകള്‍ വാരി വിതരിയതാണെന്നോ ?
അല്ലെടോ ..അമേരിക്ക വിട്ട എലികളാ എന്നോ മറ്റോ
ഓക്കേ ശരി ശരി
താന്‍ ഇത് എഡിറ്റ് ചെയ്യുമല്ലോ അല്ലെ?
പിന്നേ തീര്‍ച്ചയായും സര്‍
എന്നാല്‍ ഓക്കേ ..
പക്ഷേ സര്‍, എന്ത് കൊണ്ട് കൊതുകുകളെ കുറ്റം പറഞ്ഞില്ല
ഞാനും അത് തന്നെയാടോ പറയാന്‍ വച്ചിരുന്നെ .. പക്ഷെ കൊലെസ്ട്രോള്‍ നോക്കാന്‍ വന്ന ഡോക്ടര്‍ പറഞ്ഞു കൊതുക് എലിപ്പനി പരത്തില്ല എന്ന്
സാറിന് കൊലെസ്ട്രോള്‍ ?
അയ്യോ ഇനി ഇതും താന്‍ പറഞ്ഞു നാറ്റിക്കേണ്ട.. വെറുതെ എന്‍റെ പണി കളയാതെ ..അത് മാത്രം അല്ലെടോ , മുന്പുണ്ടാരുന്ന ആരോഗ്യ മന്ത്രി കൊതുകിനെ കുറ്റം പറഞ്ഞല്ലേ കഴിഞ്ഞ തവണ പിടിച്ചു നിന്നേ
ശരിയാണ് സര്‍ , അവര്‍ കൊതുകിനെതിരായിട്ടു ഒന്നും ചെയ്തില്ലല്ലോ സാറിന് അത് ചൂണ്ടി കാണിച്ചു രക്ഷപെടാമാരുന്നില്ലേ?
ഒന്നു പോടോ, ഞങ്ങള്‍ അങ്ങനെ പരസ്പരം പാര വെച്ചാല്‍ പിന്നെ അടുത്ത തവണ ആര് ഭരിക്കും?
അല്ല സര്‍ , നിങ്ങള്‍ രണ്ടു പക്ഷവും കീരിയും പാമ്പുമാണല്ലോ
അതൊക്കെ ജനങ്ങളുടെ മുന്‍പില്‍ ...അല്ലെ താന്‍ എവിടെ നിന്നും വന്നവനാ ?
അമേരിക്കയിലാണ് സര്‍ ജനിച്ചു വളര്‍ന്നത് , ഇപ്പോള്‍ ഈ ചാനലിന്റെ അവതാരകന്‍ ആയി ആറ് മാസം ആവുന്നു.
അപ്പോള്‍ ശമ്പളം?
ഓ , അതൊക്കെ സി ഐ എ തരും
എന്നാല്‍ കുഴപ്പം ഇല്ല, ഞാനും വിചാരിച്ചു ഈ നക്കാപ്പിച്ച കൊണ്ട് എങ്ങനെ ജീവിച്ചു പോവും എന്ന്
ശരി സര്‍ നമുക്ക് കാര്യത്തിലേക്ക് വരാം
അതെ, അപ്പോള്‍ അങ്ങനെയുള്ള പരിതസ്ഥിതി കൊണ്ട്, കൊതുകിനെ കുറ്റം പറയാന്‍ പറ്റില്ല, പിന്നെ ആകെ കണ്‍ഫ്യൂഷന്‍ ആയി ഇരിക്കുമ്പോളാണ് പത്രം കണ്ടത്
അപ്പൊ സര്‍ പത്രം വായിക്കോ?
ഛെ ഛെ ,,അന്നത്തെ ഒന്നും അല്ലടോ ..ഒരു നോട്ടു കെട്ടു പൊതിഞ്ഞു കൊണ്ട് വന്ന പഴയ കഷണം
ശരി , എന്തായിരുന്നു സര്‍ കണ്ടത്
അതോ, കേരളം കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ കണക്ക്
അപ്പോള്‍ അത് വെച്ചാണ് സര്‍ ആ കലക്ക് കലക്കിയത് അല്ലെ?
കണ്ടോ കണ്ടോ അമേരിക്കയില്‍ പഠിച്ചതിന്റെ ഗുണം, അല്ലാ അവിടെ മാനേജ്‌മന്റ് ക്വോടയില്‍ രണ്ടു സീറ്റ് കിട്ടോ? മോളെയും മരുമോനെയും പഠിപ്പിക്കാനാ, എന്‍ ആര്‍ ഐ ആയാലും മതി
ഇല്ല സര്‍ അവിടെ നല്ല ബുദ്ധി വേണം
ഓ എന്നാല്‍ വേണ്ടടാ ഉവ്വേ ,, ബുദ്ധി ഉണ്ടാരുന്നേല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറക്കിയേനെ
ശരി അപ്പോള്‍ സര്‍ , എലിപ്പനി അല്ല കരള്‍ രോഗം ബാധിച്ചാണ് മരിച്ചത് എന്ന് പറഞ്ഞത് കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സ്ഥിതിക്ക് ഇനി എന്താണ് പ്ലാന്‍?
അതൊക്കെ ഞാന്‍ പറഞ്ഞു കഴിഞ്ഞില്ലേ? കേന്ദ്ര സംഘം ആണ് റിപ്പോര്‍ട്ട് തന്നത് , കമ്പ്ലീറ്റ് ആയിട്ടില്ല , കഴിഞ്ഞാല്‍ സഭയുടെ മേശപ്പുറത്തു വെക്കും
പക്ഷെ സര്‍ , കേന്ദ്ര സംഘം അങ്ങനെ പറഞ്ഞോ?
എവിടുന്നു? സാരമില്ലെടോ സി ബി ഐ നമ്മള്‍ പറയുന്ന പോലെ റിപ്പോര്‍ട്ട് എഴുതുന്നു,പിന്നെയല്ലേ ഒരു കേന്ദ്ര സംഘം
സായ്‌വിന്റെ പെണ്ണ് കേസിനെ പറ്റി ഹോട്ടല്‍ മുറിയില്‍ വച്ചു വിധി ന്യായം എഴുതിയ പോലെ അല്ലെ സര്‍?
എടോ എടോ .. അങ്ങോരെ വിട്ടു പിടി .. ഞങ്ങള്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ സമ്മതിക്കില്ല അല്ലെ?
ക്ഷമിക്കണം സര്‍ , അപ്പോള്‍ മാധ്യമങ്ങളോട് എന്ത് പറയും?
മൂരാച്ചികള്‍ ..
സാ...ര്‍...
ഇല്ലെടോ തന്നെ അല്ല, മറ്റുള്ള എല്ലാവരും .. അവന്മാര്‍ക്ക് ഇതും പൊക്കി പിടിച്ചു നടക്കേണ്ട വല്ല കാര്യവും ഉണ്ടോ? വല്ല പീഡനം , കൊലപാതകം, ആക്സിടന്റ്റ് ഇതൊക്കെ പോരെ..
ശരിയാണ് സര്‍..പക്ഷെ താങ്കള്‍ ഒരിക്കലും മദ്യപാനികളെ കുറ്റം പറയരുതായിരുന്നു . കേരളത്തില്‍ ആരുണ്ട് സര്‍ അതില്‍ പെടാത്തത്? അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന പോലെ ആയില്ലേ?
ഏതു കുരുക്കള്‍? എപ്പോ?
നോ നോ നതിംഗ് സര്‍
അധികം കളിച്ചാല്‍ ഞാന്‍ ചുമ്മാ തമാശ പറഞ്ഞതാണെന്ന് പറയും, ഞങ്ങള്‍ അടൂര്‍ക്കാര്‍
ഒക്കെ ജന്മനാ തമാശക്കാരാ, തന്‍ കേട്ടിട്ടില്ലേ അടൂര്‍ ഭാസി?
അപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണനോ സര്‍?
മതി മതി നമുക്ക് ഇവിടെ നിറുത്താം
അപ്പോള്‍ ഇത് വരെ നമ്മളോട് സംസാരിച്ച ശ്രീ. അടൂര്‍ ഭാസി
ടോ ..
അല്ല , ക്ഷമിക്കണം ..ശ്രീ.. അടൂര്‍ .....